എരുമപ്പെട്ടി: ഗർഭിണിയായ യുവതിക്ക് കൊവിഡ് പോസറ്റീവ്. കുന്നംകുളം മരത്തംകോട് പുതിയ മാത്തൂരിൽ നിരീക്ഷണത്തിൽ കഴിയുന്ന 24 വയസുള്ള യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിയാദിലായിരുന്ന യുവതി ജൂലായ് നാലിനാണ് നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഗർഭിണിയായതിനാലും രോഗ ലക്ഷണങ്ങൾ നേരിയ രീതിയിൽ പ്രകടമായതിനാലും കഴിഞ്ഞ ദിവസം ഇവരുടെ സ്രവ പരിശോധന നടത്തിയിരുന്നു. യുവതിയെ തൃശൂർ മെഡിക്കൽ കോളേജിലെ കൊവിഡ് സെന്ററിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.