കൊടകര: ശ്രീ ചെങ്ങാംതുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലിയോട് അനുബന്ധിച്ച് വർഷം തോറും നടത്തിവരാറുള്ള പിതൃബലിതർപ്പണം ഈ വർഷം ചടങ്ങ് മാത്രമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണിത്. വിപുലമായ സൗകര്യം ഇക്കുറി ഉണ്ടാകില്ലെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും ക്ഷേത്രം ഭാരവാഹികളായ സുകുമാരൻ വടക്കൂടൻ (പ്രസിഡന്റ്), സജീഷ് തറയിൽ, ശ്രീകുമാർ കളരിക്കൽ, രവീന്ദ്രൻ കല്ലുംപുറം എന്നിവർ അറിയിച്ചു.