palayur-church
പാലയൂർ തീർത്ഥകേന്ദ്രത്തിൽ നടന്ന തർപ്പണ തിരുനാൾ

ചാവക്കാട്: പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികത്വം വഹിച്ചു സന്ദേശം നൽകി. ഫാ. ചാക്കോ കാട്ടുപറമ്പിൽ, ഫാ. സിന്റോ പൊന്തേക്കൻ എന്നിവർ സഹകാർമ്മികരായി. ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് കരിപ്പേരി, ഫാ. അനു ചാലിൽ, ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, ഫാ. ബിജു പാണേങ്ങാടൻ എന്നിവർ ദിവ്യബലികളിൽ കാർമ്മികത്വം വഹിച്ച് നേതൃത്വം നൽകി.

ജനറൽ കൺവീനർ ജസ്റ്റിൻ ബാബു, കൈക്കാരന്മാരായ കെ.ടി. വിൻസെന്റ്, സി.ഡി. ഫ്രാൻസിസ്, സി.പി. ജോയ്, ജോസ് വടുക്കൂട്ട് സെക്രട്ടറിമാരായ സി.കെ. ജോസ്, ജോയ് ചിറമ്മൽ, കൺവീനർമാരായ സി.ഡി. ലോറൻസ്, ഷാജു മുട്ടത്ത്, പീയൂസ് ചിറ്റിലപ്പിള്ളി, ബോബ് എലുവത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.