തൃശൂർ: 14 പേർ രോഗമുക്തരായപ്പോൾ ഇന്നലെ 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടം ഇതുവരെ കണ്ടെത്താത്ത നന്തിക്കര സ്വദേശിയായ എട്ട് വയസുകാരി , കൈനൂരിലുള്ള ബി.എസ്.എഫ് ക്യാമ്പിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയായ ബി.എസ്.എഫ് ജവാൻ (52), ഇരിങ്ങാലക്കുട കെ.എസ്.ഇയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ (38, 36, 58), ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാൻ്റീനിലെ ജോലിക്കാരനായ നേപ്പാൾ സ്വദേശി (28) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മസ്‌കറ്റിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (42), മസ്‌ക്കറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (31), റിയാദിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (30) എന്നിവർക്കും രോഗബാധയുണ്ടായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി.
കൊവിഡ് ജില്ലയിൽ
ആശുപത്രികളിൽ ഉള്ളത് 204 പേർ
നിരീക്ഷണത്തിൽ 13,969
വീടുകളിൽ 13,737
ആശുപത്രികളിൽ 232 പേർ
ഇന്നലെ
നിരീക്ഷണത്തിൽ 1112 പേർ
ഒഴിവാക്കിയത് 1381
പരിശോധനയ്ക്ക് അയച്ചത്
ആകെ 16,042 സാമ്പിൾ
ലഭിക്കാനുള്ളത് 1250