കൊടുങ്ങല്ലൂർ : അഴീക്കോട് ഹാർബറിന്റെ പ്രവർത്തനം കർശനമായ നിയന്ത്രണങ്ങളോടെ തുടരും. അഴീക്കോട് ജെട്ടിയിലെ മീൻ ഹാർബറിന്റെ പ്രവർത്തനം ശക്തമായ നിയന്ത്രണങ്ങളോടെ തുടരും. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, റൂറൽ എസ്. പി വിശ്വനാഥൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരെ ഹാർബറിൽ പ്രവേശിപ്പിക്കില്ല.