കയ്പമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു.150 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് ഡോ. എൻ.ആർ. ഹർഷകുമാർ വിതരണോദ്ഘടനം നിർവഹിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി, ബാങ്ക് ജീവനക്കാർ എന്നിവർ സംസബന്ധിച്ചു.