തൃപ്രയാർ: സ്വർണക്കടത്തിന് ഒത്താശ ചെയ്തു കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തൃപ്രയാർ സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചക്രപാണി പുളിക്കൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി വി.ആർ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.എം. സിദ്ദിഖ്, സി.ജി. അജിത്കുമാർ, സി.എസ്. മണികണ്ഠൻ, ടി.വി. ഷൈൻ, പി.കെ. നന്ദനൻ, പി.സി. ജയപാലൻ, എ.ബി. സജീവൻ, കെ.വി. സുകുമാരൻ, പി.സി. മണികണ്ഠൻ, കെ.ബി. സജീവൻ എന്നിവർ പങ്കെടുത്തു.