kkmyouthcongress
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടുന്നു.

കുന്നംകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും നഗരത്തിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ സി.ഐ: കെ.ജി. സുരേഷ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു.

യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം ഗവ. ആശുപത്രിക്ക് മുന്നിൽ നടത്തിയ റോഡ് ഉപരോധത്തിൽ കയർ കെട്ടി പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചു. തുടർന്ന് സംഘടിച്ചെത്തിയ പ്രവർത്തകർ പൊലീസിനെ തള്ളിമാറ്റാൻ ശ്രമിച്ചതോടെ ലാത്തി വീശുകയായിരുന്നു.

സംഘർഷം ശക്തമായതോടെ റോഡിൽ കിടന്നുകൊണ്ട് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് മാറ്റി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധീഷ്, ജില്ലാ സെക്രട്ടറി ശ്യാം കുമാർ, കെ.എസ്.യു ജില്ലാ ഭാരവാഹി ഘനശ്യം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.