മാള: കുഴൂർ തുമ്പരശ്ശേരിയിൽ തനിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കൈയ്യേറ്റം നടത്തിയ സംഭവം പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കുകയായിരുന്നുവെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പോൾസൺ കൊടിയൻ അറിയിച്ചു. സംഭവം കെട്ടിച്ചമച്ചതല്ലെന്നും കൈയ്യേറ്റത്തെ തുടർന്നാണ് മാള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കില്ലെന്നും മാള സി.ഐയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് കേസ് ഒഴിവാക്കി ഒത്തുതീർപ്പുണ്ടാക്കിയതെന്നും പോൾസൺ കൊടിയൻ പറഞ്ഞു.