inaguration
വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടിക ജാതി വനിതാ ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

വെള്ളാങ്ങല്ലൂർ: ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിപ്രകാരം പട്ടികജാതി വനിതാ ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പുത്തൻചിറ പഞ്ചായത്തിലെ 'പെൺ പൊലിമ', വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 'ധന്വന്തരി ആട്ടകല വനിതാ കൂട്ടായ്മ' എന്നീ രണ്ട് ഗ്രൂപ്പുകൾക്കാണ് നാല് ലക്ഷം രൂപ ചെലവിൽ വാദ്യോപകരണം വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ വിതരണം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.എസ്. സുധീഷ്, ബീന മജീദ് മെമ്പർമാരായ ഷാജി നക്കര, ലത വാസു, വിജയലക്ഷ്മി വിനയൻ എന്നിവർ സന്നിഹിതരായിരുന്നു. പട്ടികജാതി വികസന ഓഫീസർ ഡിജി എം.പി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കുമാരി ദിവ്യ കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു.