തൃശൂർ: ജില്ലയിലെ ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 14178 പേർ. ഇതിൽ 13945 പേർ വീടുകളിലും 233 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 20 പേരെയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1156 പേരെ നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 947 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച 594 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 16636 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിൽ 15236 സാമ്പിളുകളുടെ പരിശോധനാഫലം വന്നിട്ടുണ്ട്. ഇനി 1400 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 6831 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
341 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 49245 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 176 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 646 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.