ആമ്പല്ലൂർ: ഓട്ടോലൈറ്റ് മോട്ടോർ തൊഴിലാളികളുടെ പഞ്ചായത്ത് തല കൺവെൻഷൻ ആമ്പല്ലൂരിൽ നടന്ന എ.ഐ.ടി.യു.സി യൂണിയൻ രൂപീകരണ യോഗം ഓട്ടോ തൊഴിലാളികൾക്ക് ഡീസൽ സബ്‌സിഡിയും സൗജന്യ റേഷനും അനുവദിക്കണമെന്ന് ആവശ്യപെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. പമ്പാവാസൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ, ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി പി.ശരത് ചന്ദ്രൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി വി.ആർ. സുരേഷ്, ആനന്ദ്, പി.ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പമ്പാവാസൻ (പ്രസിഡന്റ്), പി.ആർ. രാജേഷ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.