vr-sunilkumar-mla
പ്രളയത്തിൽ തകർന്ന കൊടവത്തുകുന്നിലെ പാലത്തിന്റെയും റോഡിന്റെയും പുനർനിർമ്മാണത്തിന് തുടക്കമായപ്പോൾ

മാള: പ്രളയത്തിൽ തകർന്ന കൊടവത്തുകുന്നിലെ പാലവും റോഡും പുനർനിർമ്മിക്കുന്നതിന് തുടക്കമായി. ചാലക്കുടിപ്പുഴ ഗതിമാറി വൈൻതോടിലൂടെ ഒഴുകിയെത്തിയാണ് പാലവും റോഡും തകർന്നത്. റോഡ് പൂർണമായി തകർന്ന് ഒലിച്ചുപോയിരുന്നു. ഇരുകരകളും തള്ളിലുള്ള ബന്ധം പൂർണമായി ഇല്ലാതായി. തോടിന്റെ കരയിലുള്ള രണ്ട് വീടുകൾ പൂർണമായി തകർന്ന് ഒലിച്ചുപോയിരുന്നു. ഹോളി ഗ്രേസ് അക്കാഡമിയും സ്വിസ് മലയാളി കൂട്ടായ്മയും രണ്ട് വീടുകളും നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ റോഡ് നിർമ്മാണം വൈകുന്നത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. എന്നാൽ റോഡും പാലവും രണ്ട് വിഭാഗങ്ങളായതിനാലും കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതിനാലും നപടിക്രമങ്ങൾ വൈകി. കൊവിഡ് പ്രതിസന്ധി പരിഹരിച്ചാൽ ഔപചാരിക ഉദ്‌ഘാടനം നടത്തുമെന്ന് വി.ആർ സുനിൽ കുമാർ എം.എൽ.എ പറഞ്ഞു. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പാലവും റോഡും പുനർനിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ വി.ആർ സുനിൽകുമാർ എം.എൽ.എ., മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് എന്നിവർ സ്ഥലത്തെത്തി. പ്രളയത്തിൽ തകർന്ന ചക്കാംപറമ്പ് റോഡ് പുനർനിർമ്മാണം പൂർത്തിയാക്കിയിരുന്നു.