vathaka-smasanam
ആത്മ വാതക ശ്‌മശാനം ടി.എൻ പ്രതാപൻ എം.പി നാടിന് സമർപ്പിക്കുന്നു

തൃപ്രയാർ: നാട്ടിക പഞ്ചായത്തിന്റെ ആത്മ വാതക ശ്‌മശാനം നാടിന് സമർപ്പിച്ചു. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വിനു അദ്ധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്തിന്റെ വികസന ഫണ്ട്, സി.എഫ്.സി ഫണ്ട്, തനത് ഫണ്ട് ഉൾപ്പെടെ 35.45 ലക്ഷം രൂപയും 9.50 ലക്ഷം രൂപ ബ്ലോക്ക്‌ പഞ്ചായത്ത്‌ വിഹിതവും അടക്കം 44.95 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. തൃശൂർ കോസ്റ്റ് ഫോർഡാണ് നിർമ്മാണം പൂർത്തീകരിച്ചത്. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഭാഷിണി മഹാദേവൻ മുഖ്യാതിഥിയായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.എ ഷൗക്കത്തലി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിന്ദു പ്രദീപ്, ഇന്ദിരാ ജനാർദ്ദനൻ, കെ. വി സുകുമാരൻ, പി. എം സിദ്ദിഖ്, സി.ജി അജിത്കുമാർ, എൻ.കെ ഉദയകുമാർ, വി.എം സതീശൻ എന്നിവർ സംസാരിച്ചു. സജിനി ഉണ്ണിയാരംപുരക്കൽ, വി.ആർ പ്രമീള, ടി.സി ഉണ്ണിക്കൃഷ്ണൻ, പ്രവിത അനൂപ്, ലളിത മോഹൻദാസ്, കോസ്റ്റ് ഫോർഡ് പ്രൊജക്ട് ഡയറക്ടർ പി.ബി സരിത, കോർഡിനേറ്റർ കെ.എസ് ശശിലത എന്നിവർ പങ്കെടുത്തു.