തൃശൂർ: പ്ലസ്ടു പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം. 87.13 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ (84.1) അപേക്ഷിച്ച് 3.02 ശതമാനം കൂടുതലാണിത്. പരീക്ഷ എഴുതിയ 32,665 വിദ്യാർത്ഥികളിൽ 28,461 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 1662 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞവർഷമിത് 1127 പേർക്കാണ് ലഭിച്ചത്.
18 കുട്ടികൾ 1200ൽ 1200 മാർക്ക് നേടി. കഴിഞ്ഞ വർഷം 12 പേർക്കാണ് മുഴുവൻ മാർക്ക് ലഭിച്ചത്. ഓപ്പൺ സ്കൂളിൽ വിജയ ശതമാനവും ഇക്കുറി കൂടി. 48.05 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 45.21 ശതമാനമായിരുന്നു. പരീക്ഷയെഴുതിയ 3613 വിദ്യാർത്ഥികളിൽ 1736 പേരാണ് വിജയിച്ചത്.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലായി സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക് ലഭിച്ചത്. 87.45 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 2120 പേരിൽ പാർട്ട് ഒന്നിലും, രണ്ടിലുമായി 1854 പേരും, ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലായി 1745 പേരും വിജയിച്ചു. എട്ട് സ്കൂളുകൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെ 84.38 ശതമാനമായിരുന്നു വിജയം.
കലാമണ്ഡലം ആർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്ക് ഇരുന്നതിൽ 80 വിദ്യാർത്ഥികളിൽ 79 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.75. 18 പേർ 1200ൽ 1200 മാർക്ക് നേടി.
1200/1200
പ്രസാദ്( ഗവ. എച്ച്.എസ്.എസ്, ചേർപ്പ്), അനന്യ കെ.വി (ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിങ്ങാലക്കുട), അനീന ടെൽസൺ (ഗവ. എച്ച്.എസ്.എസ്, കൊടുങ്ങല്ലൂർ), ഗിഫ്റ്റി മറിയ ജോർജ്ജ് (ഗവ. മോഡൽ ജി.എച്ച്.എസ്.എസ്, തൃശൂർ), അനനന്ദന എം. നായർ (എസ്.എൻ.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട), ഹൃദ്യ എം.എസ് (വിവേകോദയം, തൃശൂർ), മീര ഷിബു (എൻ.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട), കാഥിൻ റോസ് (എസ്.എച്ച് കോൺവെന്റ് ചാലക്കുടി), അലീന പി.ആർ.(സെന്റ് ക്ലയേഴ്‌സ് തൃശൂർ), ഗോപിക നന്ദന എ.ജി (വി.പി.എം എസ്.എൻ.ഡി.പി സ്‌കൂൾ, കഴിമ്പ്രം), ഐശ്വര്യ ജയപ്രകാശ്, പി.എസ്. ഫാത്തിമ (ഇരുവരും എച്ച്.എസ്.എസ്.പനങ്ങാട്, മതിലകം), അനുപമ സി.എം (ലിറ്റിൽ ഫ്‌ളവർ സി.ജി.എച്ച്.എസ്.എസ്, ഗുരുവായൂർ), റുഫീനോ ടോണി, ദിലിത് ദിനേഷ്, കാതറിൻ ബിജു (മൂന്നു പേരും കാർമ്മൽ സ്‌കൂൾ, ചാലക്കുടി) അലക്‌സാണ്ടർ ഡേവിസ്(ഡോൺ ബോസ്‌കോ സ്‌കൂൾ, ഇരിങ്ങാലക്കുട) ഫാത്തിമ സലീം (സെന്റ് അഗസ്റ്റീൻ ജി.എച്ച്.എസ്.എസ്, കുട്ടനെല്ലൂർ).