covid-19

തൃശൂർ: ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 678 ആയി. രോഗം സ്ഥിരീകരിച്ച 241 പേർ ജില്ലയിലെ ആശുപത്രികളിലുണ്ട്. തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിലും ചികിത്സയിലാണ്.

രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിനുളള ആന്റിജൻ പരിശോധനയ്ക്ക് ജില്ലയിൽ ഇന്നലെ തുടക്കമായി. കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളിലായി 100 ലധികം പേർക്ക് പരിശോധന നടത്തി. നിരീക്ഷണത്തിലുള്ളത് 14105 പേരാണ്.

കൊവിഡ് സ്ഥിരീകരിച്ചത്

കൊവിഡ് രോഗിയുമായുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂൺ 12ന് റിയാദിൽ നിന്നുവന്ന താന്ന്യം സ്വദേശി (61, പുരുഷൻ), ജൂൺ 28ന് ബഹറിനിൽ നിന്നുവന്ന ചിറ്റണ്ട സ്വദേശി (30, പുരുഷൻ), ജൂലായ് എട്ടിന് മുംബയിൽ നിന്നുവന്ന നെടുപുഴ സ്വദേശി (33, പുരുഷൻ) എന്നിവർക്കാണ് രോഗബാധയുണ്ടായത്.

ഇന്നലെ ജില്ലയിൽ

ആശുപത്രിയിൽ പ്രവേശിപ്പിച്ചത്- 53

പുതുതായി നിരീക്ഷണത്തിൽ വന്നത്- 1009

നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്- 1082

പരിശോധനാ ഫലം വന്ന സാമ്പിളികൾ- 15446

പരിശോധന ഫലം ലഭിക്കാനുള്ളത്- 1901

ജില്ലാ കൺട്രോൾ സെല്ലിൽ വന്ന കാൾ- 401

കൗൺസലിംഗ് നൽകിയത്- 128

വിവിധയിടങ്ങളിൽ സ്ക്രീൻ ചെയ്തത്- 688