ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ പാലമുറി കോട്ടമറ്റം റോഡിന്റെ ആധുനികവത്കരണത്തിന് തുടക്കമായി. മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് നിർമ്മാണ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് ഇവിടെ ചെലവഴിക്കുക. 4 മീറ്റർ വീതിയിൽ 2 കിലോ മീറ്റർ ദൂരം വരുന്ന റോഡിന്റെ ആധുനികവത്കരണത്തിന് ബി.ഡി. ദേവസി എം.എൽ.എയാണ് മുൻകൈയെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. തോമാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ സി.വി. ദാമോദരൻ, സിന്ധു ജയരാജൻ, വി.കെ. കൃഷ്ണണൻ, എം.കെ. സുഭാഷ്, പി.എ. രാമകൃഷ്ണൻ, വി.ഒ. പൗലോസ് എന്നിവർ പ്രസംഗിച്ചു.