കയ്പ്പമംഗലം : പെട്രോൾ പമ്പ് ഉടമയുടെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കയ്പ്പമംഗലം വഴിയമ്പലം മൂന്നുപീടിക ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ ഉടമയായ മനോഹരനെ (68 ) തട്ടിക്കൊണ്ടുപോയി കൊല ചെയ്ത കേസിൽ രണ്ടാം പ്രതിയായ മതിലകം കുന്നത്ത് വീട്ടിൽ അൻസാർ (22), മൂന്നാം പ്രതിയായ കുറ്റിക്കാട് വീട്ടിൽ സ്റ്റിയോ (21) എന്നിവരുടെ ജാമ്യാപേക്ഷ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എസ് രാജീവ് തള്ളി. കേസിൽ പ്രൊസിക്യൂഷൻ ഭാഗത്ത് നിന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.