തൃപ്രയാർ: തൃപ്രയാർ ജലോത്സവ സംഘാടക സമിതി ആക്ട്സിന്റെ ജീവൻ രക്ഷാ പ്രവർത്തനങ്ങളിലേക്ക് 10,000 രൂപ ധനസഹായം നൽകി. ആക്ട്സ് വൈസ് പ്രസിഡന്റ് ബഷീർ എം.കെ അദ്ധ്യക്ഷനായി. രക്ഷാധികാരിയായ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്തിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. ജലോത്സവ കമ്മിറ്റി ഭാരവാഹികളായ ആന്റോ തൊറയൻ, ബെന്നി തട്ടിൽ, പി.സി ശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിന്ദു പ്രദീപ്, ഇന്ദിരാ ജനാർദ്ദനൻ, കെ.വി സുകുമാരൻ, മെമ്പർമാരായ പി.എം സിദ്ദിഖ്, സി.ജി അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.