award-vitharanm
മണപ്പുറം സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി. വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: മണപ്പുറം സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വിയും വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു. ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ അദ്ധ്യക്ഷനായി. സി.സി ബാബുരാജ്, പി.ബി താജുദ്ദീൻ, മുജീബ് റഹ്മാൻ, എം.യു ഉമറുൽ ഫാറൂഖ്, ലൈല മജീദ്, പി.ഡി സജീവ്, കെ.വി സുകുമാരൻ എന്നിവർ പങ്കെടുത്തു.