തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടി ഒരുമാസം നീണ്ടുനിൽക്കുന്ന സുഖചികിത്സ ആരംഭിച്ചു. സുഖചികിത്സയുടെ ഉദ്ഘാടനം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ നിർവഹിച്ചു. മെമ്പർ പ്രൊഫ. സി.എം. മധു, സ്‌പെഷ്യൽ ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, ദേവസ്വം ബോർഡ് സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി
സെക്രട്ടറി കെ.കെ രാജൻ, ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ ഇൻചാർജ്ജ് വി.എൻ. സ്വപ്‌ന, വടക്കുന്നാഥൻ ദേവസ്വം മാനേജർ എ.പി. സുരേഷ്‌കുമാർ, വടക്കുന്നാഥൻ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി. ടി.ആർ. ഹരിഹരൻ, ദേവസ്വം എലിഫന്റ് കൺസൾട്ടന്റ് ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ.പി. അരുൺ, ലൈവ് സ്റ്റോക്ക് മാനേജർ കെ.കെ. സിജു, തുടങ്ങിയവർ പങ്കെടുത്തു.
ദേവസ്വം എലിഫന്റ് കൺസൾട്ടന്റ് ഡോ. പി.ബി. ഗിരിദാസന്റെ നിർദ്ദേശമനുസരിച്ചാണ് സുഖചികിത്സ നടത്തുന്നത്. ബോർഡിന് ഇപ്പോൾ 7 ആനകളാണ് ഉള്ളത്.