തൃശൂർ: ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ച പഞ്ചശുദ്ധി ജീവിതത്തിൽ പ്രാവർത്തികമാക്കി കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ എസ്.എൻ.ഡി.പി യോഗം ചേറ്റുപുഴ ശാഖയിലെ മരണാനന്തര സഹായ സമിതി തിരുമാനിച്ചു. ഇതിന്റെ ഭാഗമായി മെമ്പർമാരിൽ 60 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരാഴ്ച്ചത്തെയ്ക്കുള്ള മരുന്ന് കിറ്റ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ. കാർത്തികേയൻ, മുൻ പ്രസിഡന്റ് കെ.എം. ചന്ദ്രന് നൽകി ഉദ്ഘാടനം നിർവഹിച്ചു.