കൊടുങ്ങല്ലൂർ: പ്ളസ് ടു പരീക്ഷയിൽ ജില്ലയിലെ ഏറ്റവും തിളക്കമാർന്ന വിജയം സ്വന്തമാക്കി പനങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ. 238 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ഈ വിദ്യാലയത്തിലെ 237 പേരും വിജയിച്ചു. ഇതിൽ 24 പേരും മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി. ഇവരിൽ രണ്ട് പേർ 1200ൽ 1200 മാർക്കും നേടി. ഐശ്വര്യ ജയപ്രകാശ്, പി.എസ് ഫാത്തിമ എന്നിവരാണ് മുഴുവൻ മാർക്ക് നേടിയത്. പി. വെമ്പല്ലൂർ പൊഴങ്കാവ് മുതിരയ്ക്കൽ കുടുംബാഗമാണ് ഐശ്വര്യ. പത്താഴക്കാട് പുതിയവീട്ടിൽ കുടുംബാംഗമാണ് ഫാത്തിമ. ഇവരെയും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും പി.ടി.എ പ്രസിഡന്റ് എൻജിനീയർ ജയപ്രകാശും സ്കൂൾ മാനേജർ ലോലിത ടീച്ചറും അഭിനന്ദിച്ചു.