ഗുരുവായൂർ: ക്ഷേത്രം പാരമ്പര്യ പ്രവൃത്തിക്കാർക്ക് അലവൻസ് നൽകുവാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാർ, പത്തുകാർ, കീഴ്ശാന്തിമാർ തുടങ്ങിയ പാരമ്പര്യ പ്രവൃത്തിക്കാർക്ക് കൊവിഡ് സാഹചര്യത്തിൽ നൽകിവരുന്ന അലവൻസ് പുനർനിർണ്ണയം ചെയ്ത് ഭരണസമിതി ഉത്തരവായിട്ടുണ്ട്. ഊഴപ്രകാരം പ്രവൃത്തിയിൽ നേരിട്ട് ഏർപ്പെടുന്നവർക്ക് പ്രതിമാസം 3500 രൂപയും, ഊഴമില്ലാതെ പ്രവൃത്തിയിൽനിന്ന് വിട്ടുനിൽക്കുന്നവർക്ക് പ്രതിമാസം 2500 രൂപയും വീതം ഈ മാസം മുതൽ അലവൻസ് നൽകുന്നതാണ്. അടിച്ചുതളിക്കാർ രണ്ടുപേർക്ക് പ്രതിമാസം 2500 രൂപാ വീതവും ധനസഹായം നൽകും.