covid
covid,

തൃശൂർ: എട്ട് പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഗുരുവാായൂർ ആനക്കോട്ടയ്ക്ക് സമീപം കൈതക്കാട്ടിൽ വീട്ടിൽ അനീഷിൻ്റെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയിൽ എയർകാർഗോ ജീവനക്കാരനായിരുന്ന അനീഷ് 24 നാണ് നാട്ടിലെത്തിയത്.

സമ്പർക്കത്തിലൂടെ ഇവർക്ക്

ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 2 ആശുപത്രി ജീവനക്കാർ (30), (28), അരിമ്പൂരിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുമായുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ (21, സ്ത്രീ), (47, സ്ത്രീ), രോഗം സ്ഥിരീകരിച്ച കോർപ്പറേഷൻ ജീവനക്കാരനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗബാധിതനായ പുരുഷൻ (48), ഉസ്ബക്കിസ്ഥാനിൽ നിന്ന് വന്ന ഭർത്താവിൽ നിന്ന് രോഗപ്പകർച്ചയുണ്ടായ കൊറ്റമംഗലം സ്വദേശി (27, സ്ത്രീ), കുന്നംകുളത്ത് കൊവിഡ് രോഗിയുമായുളള സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ച സ്ത്രീ (29) എയർ പോർട്ടിൽ നിന്ന് ക്വാറന്റൈനിൽ പോകുന്ന ആളുകൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്ന ജീവനക്കാരനുമായുളള സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ച കൊരട്ടി സ്വദേശി (48) എന്നിവർ

രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ

റിയാദിൽ നിന്ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശി (42), മസ്‌ക്കറ്റിൽ നിന്ന് തിരിച്ചെത്തിയ അവണൂർ സ്വദേശി (32), സൗദി അറേബ്യയിൽ നിന്ന് തിരിച്ചെത്തിയ വളളത്തോൾ നഗർ സ്വദേശി (25), ദുബായിൽ നിന്ന് വന്ന പൂമംഗലം സ്വദേശി (43), രാജസ്ഥാനിൽ നിന്ന് കൈനൂരിൽ വന്ന 3 ബി.എസ്.എഫ് ജവാൻമാർ (40), (37), (50), മസ്‌ക്കറ്റിൽ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി (35), ഖത്തറിൽ നിന്ന് വന്ന വിൽവട്ടം സ്വദേശി (30), മസ്‌ക്കറ്റിൽ നിന്ന് വന്ന കല്ലൂർ സ്വദേശി (46), അബുദാബിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (31), മസ്‌ക്കറ്റിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (47), ഖത്തറിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (40), ദുബായിൽ നിന്ന് വന്ന പുത്തൂർ സ്വദേശി (26), ഇരിങ്ങാലക്കുട സ്വദേശി (57), ഖത്തറിൽ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (28), ഷാർജയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24), ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (54), ഷാർജയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (29), കുവൈറ്റിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32), ഖത്തറിൽ നിന്ന് വന്ന താന്ന്യം സ്വദേശി (25), റാസൽഖൈമയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (25) എന്നിവരും രോഗബാധിതരായി. ഇരിങ്ങാലക്കുട കെഎസ്.ഇ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് ആന്റീജൻ പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞു.

കൊവിഡ് ജില്ലയിൽ

രോഗം ബാധിച്ചവർ 710

രോഗമുക്തർ 437

ആശുപത്രിയിൽ 259 പേർ

മറ്റ് ജില്ലകളിൽ 10 പേർ