തൃശൂർ: ജില്ലയിൽ ഇതുവരെ 202 ആന്റിജൻ പരിശോധന പൂർത്തിയാക്കി. ഒരാൾ മാത്രം പൊസിറ്റീവ്. ഇരിങ്ങാലക്കുട കെ.എസ്.ഇ ജീവനക്കാരനായ കോട്ടയം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 49 ആന്റിജൻ ടെസ്റ്റുകളാണ് നടത്തിയത്. കൈനൂർ ബി.എസ്.എഫ് ക്യാമ്പിലായിരുന്നു ടെസ്റ്റ്. 49 കേസുകളും നെഗറ്റീവ് ആയി. കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായിരുന്നു മറ്റ് പരിശോധനകൾ. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരുടെ സ്രവമാണ് പരിശോധനയ്ക്കായി എടുത്തത്.