ചാലക്കുടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മേലൂർ സർവീസ് സഹകരണ ബാങ്ക് ഞാറ്റുവേല ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.ജി. സതീഷ്‌കുമാർ അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ ഇ.കെ. കൃഷ്ണൻ, പി.സി. അനൂപ്, എം.എൻ. ദിനേശൻ, ടി.ഒ ജോൺസൻ, ഗീത ശശി, സിസിലി തോമസ്, സെക്രട്ടറി എം.സിന്ധു എന്നിവർ സംസാരിച്ചു. ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, നടീൽ വസ്തുക്കൾ, പച്ചക്കറി വിത്തുകൾ തുടങ്ങി മൂന്നൂറോളം ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.