തൃപ്രയാർ: ഉദ്ഘാടനം നടത്തിയ നാട്ടിക ഗ്രാമപഞ്ചായത്ത് വാതക ശ്മശാനം പ്രവർത്തന രഹിതം. പൊതു ശ്മശാനം ആദ്യദിവസം തന്നെ പണിമുടക്കി. ബുധനാഴ്ചയാണ് ടി.എൻ പ്രതാപൻ എം.പി ശ്മശാനം ഉദ്ഘാടനം ചെയ്തത്. നാട്ടിക കലാനിയിൽ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതിക്കായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് പ്രവർത്തനരഹിതമാണെന്ന് അറിഞ്ഞത്.

ശ്മശാനത്തിന്റെ ചുമതലയ്ക്ക് ആരെയും നിയമിച്ചിട്ടില്ല. കൂടാതെ ശ്മശാനത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കഴിയാത്തതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.