തൃശൂർ: ബുധനാഴ്ച വൈകിട്ട് ശ്വാസം മുട്ടലിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം മരിച്ച അവിട്ടത്തൂർ സ്വദേശിക്ക് ട്രൂനാറ്റിലും ആർ.ടി. പി.സി.ആറിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ഡോക്ടർമാരടക്കം ഇരുപതിലേറെ ജീവനക്കാരോട് ജോലിയിൽ നിന്നും വിട്ടു നിൽക്കാൻ മെഡിക്കൽ ബോർഡ് നിർദ്ദേശം നൽകി. അതേസമയം, ഗവ. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചൊവ്വാഴ്ച മരിച്ച രോഗിക്ക് കൊവിഡില്ലെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജിൽ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് കണ്ടെത്തിയ കൊണ്ടാഴി കുഴിയാം പാടത്ത് ദേവകിക്കാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ കൊവിഡില്ലെന്ന് കണ്ടെത്തിയത്. ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ ആർ.ടി പി.സി.ആർ പരിശോധനയിൽ കൊവിഡ് കണ്ടെത്താനായില്ല. തുടർന്ന് ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും കൊവിഡില്ലെന്ന് തെളിഞ്ഞു.