ചേർപ്പ്: പഞ്ചായത്തിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ രണ്ട് മക്കൾക്കും വിദേശത്ത് നിന്ന് എത്തിയ പടിഞ്ഞാട്ടു മുറി സ്വദേശിക്കുമാണ് കൊവിഡ് സ്ഥീരികരിച്ചത്. ഊരകത്തെ വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞരുന്ന നഴ്സിന് മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കത്തിലൂടെയാണ് മക്കൾക്കും കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്നയാൾ ക്വാറന്റൈനിൽ കഴിയുമ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രികളിലെ ഐസ്വലേഷൻ വാർഡുകളിലേക്ക് മാറ്റി.