stethoscope

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കൊടിലു തുന്നിക്കെട്ടിയ സംഭവത്തിൽ മുളങ്കുന്നത്തുകാവ് പൊലീസ് കേസെടുത്തു. ഗ്യാസ്‌ട്രോ സർജനായ പോൾ ടി. ജോസഫിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതിനിടെ ജൂനിയർ ഡോക്ടർമാരിൽ സംഭവം കെട്ടിവയ്‌ക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.

എന്നാൽ ശസ്ത്രക്രിയ താൻ നടത്തിയില്ലെന്ന വാദമാണ് ഡോക്ടർ ഉയർത്തുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പോൾ ടി. ജോസഫിനോട് വിശദീകരണം തേടി. ആട്ടോ ഡ്രൈവറായ കൂർക്കഞ്ചേരി സ്വദേശി മാളിയേക്കൽ ജോസഫ് പോളിനാണ് ദുരനുഭവമുണ്ടായത്.