ചാലക്കുടി: വെറ്റിലപ്പാറയിൽ കൊവിഡ് വ്യാപനം ഉണ്ടായില്ലെന്ന് പരിശോധന ഫലം വന്നത് അതിരപ്പിള്ളി പഞ്ചായത്തിന് ആശ്വാസമായി. ആലുവയിൽ ജോലിക്കാരനായ ചുമട്ടു തൊഴിലാളിയ്ക്ക് കൊവിഡ് പിടിപെട്ടതോടെ 2 മുതൽ 7വരെ വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണാക്കിയും മാറ്റി. ഇയാളുടെ കുടുംബക്കാരായ അഞ്ചു പേരുടെ സ്രവ പരിശോധനയാണ് നെഗറ്റീവായത്. അടുത്ത സമ്പർക്കക്കാരായ പത്തു പേരുടെ ഫലം ഇനിയും ലഭ്യമായിട്ടില്ല. എങ്കിലും വീട്ടുകാർക്ക് രോഗമില്ലെന്ന വിവരം അറിഞ്ഞത് ഏറെ ആശ്വാസകരമായി. ഇതാദ്യമായാണ് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.