covid

തൃശൂർ: ആശങ്കയുയർത്തി സമ്പർക്ക ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കൊവിഡ് രോഗമുക്തരുടെയും ബാധിതരുടെയും എണ്ണം 32 ആയി. 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരണമടഞ്ഞ പുല്ലൂർ തെക്കുംപറമ്പിൽ വീട്ടിൽ ഷിജുവിന് (46, പുരുഷൻ) കൊവിഡ് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ചാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുരിയച്ചിറയിലെ കോർപറേഷൻ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.

സമ്പർക്കരോഗികൾ ഇവർ

ഇരിങ്ങാലക്കുട കേരള ഫീഡ്‌സിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായ 2 പേർ (51), (50), കുന്നംകുളത്ത് രോഗബാധിതനായ വ്യക്തിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ (61, സ്ത്രീ), (41, സ്ത്രീ), (52), ഇരിങ്ങാലക്കുട കെ.എസ്.ഇയിൽ നിന്ന് രോഗബാധിതനായ വ്യക്തിയിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (65, സ്ത്രീ), (35), (54), പുല്ലൂർ സ്വദേശികളായ 2 പേർ (55, സ്ത്രീ), (47), പൊറത്തിശ്ശേരി സ്വദേശി (61), അതിഥി തൊഴിലാളിയായ (23), ചേർത്തല സ്വദേശിയിൽ നിന്ന് രോഗം ബാധിച്ച ചേർത്തലയിൽ ജോലി ചെയ്യുന്ന മുകുന്ദപുരം സ്വദേശി (46), ചെന്നൈയിൽ നിന്ന് മടങ്ങിയ രോഗിയിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായ തൃശൂർ സ്വദേശി (26, സ്ത്രീ) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സ്ഥിരീകരിച്ച മറ്റുള്ളവർ

റിയാദിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (47), തമിഴ്‌നാട്ടിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (55), ബാംഗ്‌ളൂരിൽ നിന്ന് വന്ന മൈലാട്ടു പാറ സ്വദേശി (28), ഹൈദരാബാദിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (28, സ്ത്രീ), ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബി.എസ്.എഫ് ജവാൻ (47), കോയമ്പത്തൂരിൽ നിന്ന് വന്ന മായന്നൂർ സ്വദേശി (33), ഖത്തറിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (2 വയസ്സുള്ള ആൺകുട്ടി), റിയാദിൽ നിന്ന് വന്ന മതിലകം സ്വദേശിയായ ഒരു വയസ്സുള്ള ആൺകുട്ടി, കോയമ്പത്തൂരിൽ നിന്ന് വന്ന 15 വയസുളള ആൺകുട്ടി, മുംബയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (25), തമിഴ്‌നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (58), പൂനെയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (29), അബുദാബിയിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശി (38), റിയാദിൽ നിന്ന് വന്ന പാവറട്ടി സ്വദേശി (61), സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (58, സ്ത്രീ), ദമാമിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി (29), മുംബയിൽ നിന്ന് വന്ന മാപ്രാണം സ്വദേശിയായ പുരുഷൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

കൊവിഡ് ജില്ലയിൽ

ആകെ രോഗം ബാധിച്ചവർ

742

രോഗമുക്തർ 468 പേർ

നിരീക്ഷണത്തിൽ 13,635

പരിശോധനയ്ക്ക് അയച്ചത് 18,802 സാമ്പിൾ

ഫലം ലഭിക്കാനുള്ളത് 1,830