tv-vithqranam
തറയിൽ കുടുംബക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനയായ വിദ്യാർത്ഥിക്ക് തറയിൽ വിഷ്ണുമായ ക്ഷേത്രം പ്രസിഡന്റ് ടി.കെ.ചന്ദ്രൻ ടി.വി നൽകുന്നു

കയ്പമംഗലം: തറയിൽ കുടുംബക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യത്തിനായി നിർദ്ധന വിദ്യാർത്ഥിക്ക് ടി.വി. നൽകി. തറയിൽ വിഷ്ണുമായ ക്ഷേത്രം പ്രസിഡന്റ് ടി.കെ. ചന്ദ്രൻ, തറയിൽ ഷാജിയുടെ മകൾ ആര്യക്ക് ടി.വി നൽകി. ടി.കെ. വാസുദേവൻ, ടി.എം. ഹേമചന്ദ്രൻ, ടി.കെ. രാജൻ, ടി.എം. രാധാകൃഷ്ണൻ, ടി.കെ. സോമൻ, ടി.എസ്. രതീഷ്, ടി.വി. തിലകൻ എന്നിവർ സന്നിഹിതരായി.