തൃശൂർ: ജില്ലയിൽ ഇന്നലെ നടത്തിയത് 97 ആന്റിജൻ പരിശോധനകൾ. പരിശോധനാ ഫലം മുഴുവൻ നെഗറ്റീവ്. കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ ജവാന്മാർക്കിടയിൽ 50, തൃശൂർ ജില്ലാ ആശുപത്രിയിൽ 24, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ 23 എന്നിങ്ങനെയാണ് ടെസ്റ്റുകൾ നടത്തിയത്. ഇതോടെ ജില്ലയിൽ ആകെ 299 ആന്റിജൻ പരിശോധന നടത്തി. ഇതിൽ ഒരു പൊസിറ്റീവ് കേസ് മാത്രമാണ് സ്ഥിരീകരിച്ചത്.