തൃശൂർ: സുസ്ഥിര വികസനത്തിലൂന്നിയ തദ്ദേശസ്വയംഭരണം എന്ന വെബ്ബിനാർ സീരിസ് ഇന്ന് തുടങ്ങും. ശിശു സൗഹൃദ തദ്ദേശ സ്വയംഭരണം എന്ന വിഷയത്തിൽ നടക്കുന്ന വെബ്ബിനാർ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടക്കുന്ന വെബ്ബിനാറിൽ മുൻ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൻ ശോഭ കോശി, മുൻ യുണിസെഫ് പ്രതിനിധി ജി. ബാലഗോപാൽ, ഡോ. സി. കതിരേശൻ എന്നിവരാണ് പാനലിസ്റ്റുകൾ. ശിശു സൗഹൃദ ജില്ലയ്ക്കുള്ള ദീനദയാൽ ഉപാദ്ധ്യായ ശാക്തീകരണ അവാർഡ് ലഭിച്ച സാഹചര്യത്തിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്.