ചുവന്നമണ്ണ് : വഴുക്കുമ്പാറയിലെ കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജ് ആയ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിവിധ മുന്നു വർഷ ഡിഗ്രീ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, ബാച്ചിലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്, ബാച്ചിലർ ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ബി.ബി.എ ഹ്യൂമൺ റിസോഴ്സ് മാനേജ്‌മെന്റ്, ബി.കോം ഫിനാൻസ്, ബി.എസ്.സി ഫിസിക്‌സ്, ബി. എസ്. സി കെമിസ്ട്രി, ബി.എസ്. സി മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.
അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കോളേജിലെ വിജയ ശതമാനം 93 ആണ്. അഞ്ചാം സെമസ്റ്ററിൽ ബി.എസ്.സി ഫിസിക്‌സ്, ബി.എ ഇംഗ്ലീഷ്, ബി.എം.സി ജെ എന്നീ കോഴ്‌സുകളിൽ നൂറു ശതമാനം വിജയമാണ് ഈ വർഷം നേടിയത്. കൂടാതെ ആറാം സെമസ്റ്ററിൽ ബി.എം.സി.ജെക്ക് നൂറ് ശതമാനം വിജയിച്ച് കോളേജ് തുടർച്ചയായ മൂന്ന് വർഷങ്ങളിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഉയർന്ന നിലവാരമുള്ള അദ്ധ്യാപകരും അർപ്പണബോധമുള്ള വിദ്യാർത്ഥികളും മികച്ച പഠനാന്തരീക്ഷവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ.എ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക്. ഫോൺ : 9072324336, 9072324335, 9496241004. വെബ്‌സൈറ്റ് www.sngcollegevazhukumpara.org സന്ദർശിക്കുക.