വെള്ളാങ്ങല്ലൂര്‍ : ഭൂരിപക്ഷം ബ്ളോക് പഞ്ചായത്ത് അംഗങ്ങളും വിട്ടുനിന്നതോടെ വിവാദത്തിലായ പകല്‍ വീട്, വനിത ഹെല്‍ത്ത് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നടന്നു. പകല്‍ വീട് വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയും വനിത ഹെല്‍ത്ത് ക്ലബ്ബ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിപ്രകാരമാണ് നിർമ്മാണം നടന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും എൻ.സി.പി നേതാവുമായ ടി. കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് വിവരം അറിഞ്ഞതെന്ന വിവാദവും ഉയർന്നിരുന്നു. ചടങ്ങുമായി ബന്ധപ്പെട്ട് യാതൊരുവിധ അറിയിപ്പും കിട്ടിയില്ല എന്നാണ് ഉണ്ണിക്കൃഷ്ണൻ വിശദീകരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. ടി. ബാബു, എം.കെ മോഹനന്‍, സീമന്തിനി സുന്ദരന്‍, കെ.എച്ച് അബ്ദുള്‍നാസര്‍, ഷംസു വെളുത്തേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.