വാടാനപ്പിള്ളി: തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ ഇടയിൽ കൊവിഡ്19 സൂപ്പർ സ്പ്രഡ് ഉണ്ടാവുകയും സമൂഹ വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലെ മത്സ്യബന്ധന ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സ്രവ പരിശോധന നടത്തുന്നു. വാടാനപ്പള്ളി പഞ്ചായത്തിലെ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ, വിപണനത്തിൽ ഏർപ്പെടുന്നവർ, മത്സ്യബന്ധനത്തിനും വിപണനത്തിലും ആയി ദീർഘദൂര യാത്ര നടത്തുന്നവർ എന്നിവർക്കായി 22ന് രാവിലെ 10 മുതൽ ചിലങ്ക ബസ്റ്റോപ്പിന് അടുത്തുള്ള പഴയ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തും. എല്ലാ മത്സ്യത്തൊഴിലാളികളും ഇത് പ്രയോജനപ്പെടുത്തണമെന്നും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വാടാനപ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ 18 മുതൽ എത്തിച്ചേരണമെന്നും സെക്രട്ടറി അറിയിച്ചു.