കയ്പമംഗലം: നൗഷാദ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിന് ധനസഹായ വിതരണവും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വിയും സ്മാർട്ട് ഫോണും വിതരണം ചെയ്തു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പി.എം. നൗഷാദ് ചെന്ത്രാപ്പിന്നി അദ്ധ്യക്ഷനായി. നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യാതിഥിയായി. നൗഷാദ് ചാമക്കാല, പി.കെ. നൗഷാദ്, നൗഷാദ് കിങ്ങിണി തുടങ്ങിയവർ സംസാരിച്ചു.