vadakkekadpolice
ടി വി ചലഞ്ചുമായി വടക്കേക്കാട് പൊലീസ്

വടക്കേക്കാട്: ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ 'ടി.വി ചലഞ്ചിൽ' ടി.വികൾ കൈമാറി. കുഴിങ്ങര സ്വദേശികളായ വിദ്യാർത്ഥികൾക്കാണ് ടി.വി നൽകിയത്. ഇതോടെ ഇരുപത് ടി.വികൾ പൊലീസ് കൈമാറി. അഭയം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ വടക്കേക്കാട് എസ്.എച്ച്.ഒ സുരേന്ദ്രൻ ടി.വി കൈമാറി. എസ്.ഐ: അബ്ദുൾ ഹക്കീം, എ.എസ്.ഐ: ലത്തീഫ്, സ്റ്റേഷൻ പി.ആർ.ഒ എസ്.ഐ: സന്തോഷ്, ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ് തുടങ്ങിയവർ സന്നിഹിതരായി.