കുന്നംകുളം: ആനയ്ക്കൽ സ്വദേശികളായ ഒരു കുടുബത്തിലെ നാല് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപെഴകിയവരുടെ പരിശോധനയാണ് നിലവിൽ നടത്തുന്നത്. 113 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരെല്ലാം മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധമുള്ളവരാണ്.