sevabharthi
സേവാഭാരതി തൃപ്രയാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.വികൾ വിതരണം ചെയ്യുന്നു

തൃപ്രയാർ: വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സേവാഭാരതി തൃപ്രയാർ യൂണിറ്റ് ടി.വികൾ വിതരണം ചെയ്തു. നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ നാട്ടിക ഫയർ ഓഫീസർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സജിനി ഉണ്യേരംപുരക്കൽ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് സി.ആർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് രതി രജ്ഞിത്ത്, സേവാഭാരതി ഭാരവാഹികളായ രമേഷ് റേ, ദിനേഷ് വെളളാഞ്ചേരി, നവീൻ മേലേടത്ത്, എൻ.ജി ശിവദാസ്, എൻ.കെ വിജയകുമാർ ഹെഡ്മിസ്ട്രസ് തുടങ്ങിയവർ സംസാരിച്ചു.