ചാവക്കാട്: പിതൃതർപ്പണത്തിന് പേരുകേട്ട പഞ്ചവടി ശ്രീശങ്കരനാരായണ മഹാ ക്ഷേത്രത്തിൽ ഇത്തവണ കർക്കടക വാവുബലി കർമ്മങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വിശ്വനാഥൻ വാക്കയിൽ, സെക്രട്ടറി വേഴംപറമ്പത്ത് രാജൻ മാസ്റ്റർ എന്നിവർ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സർക്കാർ നിർദ്ദേശം നിലനിൽക്കുന്നതിനാലാണ് ഈ വർഷം കർക്കടക വാവുബലി കർമ്മങ്ങൾ വേണ്ടെന്നു വയ്ക്കുന്നത്. എന്നാൽ രാമായണ മാസാചരണവും, മറ്റ് ചടങ്ങുകളും നടക്കും.