ചാവക്കാട്: നഗരസഭാ എൻ.യു.എൽ.എം (നൈപുണ്യ പരിശീലന,വികസന) വിഭാഗം ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജീവനക്കാരിക്ക് രോഗ ബാധയെ തുടർന്ന് നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും സ്വയം ക്വാറന്റൈനിൽ പോയി. ഇന്ന് നടത്താനിരുന്ന നാലപ്പാട്ട് ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരം ഉദ്ഘാടനം, നഗരസഭാ മൂന്നാം വാർഡിലെ ടി.വി വിതരണവും മാറ്റിവെച്ചു.