swapna-suresh

തൃശൂർ : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പാർപ്പിച്ചിരുന്ന അമ്പിളിക്കല കൊവിഡ് കെയർ സെന്ററിലെ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വപ്‌നയെ അവിടെ നിന്ന് കൊണ്ടുപോയ ശേഷമാണ് ഇവിടേക്ക് എത്തിച്ച പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കെയർ സെന്റർ അടച്ചുപൂട്ടി. ഇവിടെയുണ്ടായിരുന്ന മൂന്നു വനിതാ റിമാൻഡ് പ്രതികളടക്കം 52 പേരെ നിരീക്ഷണത്തിലാക്കി. കൂടാതെ പ്രതികളെ കൊണ്ടുപോയ 9 പൊലീസുകാരെയും 10 ജയിലധികൃതരെയും നിരീക്ഷണത്തിലാക്കി.