ചാലക്കുടി: വെസ്റ്റ് കൊരട്ടിയിൽ രണ്ടു കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളി വികാരിക്ക് വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് വെസ്റ്റ് കൊരട്ടി ഉൾപ്പെടുന്ന അന്നമനട പഞ്ചായത്തിലെ 7, 8 വാർഡുകൾ കണ്ടെൻയ്‌മെന്റ് സോണാക്കിയിരുന്നു. പുതുതായി രോഗ ബാധിതരെ കണ്ടെത്തിയതിനെ തുടർന്ന് മേഖലയിലെ നിയന്ത്രണം പൊലീസ് കർക്കശമാക്കും. രോഗം സ്ഥീരീകരിച്ച കന്യാസ്ത്രീകൾക്ക് സമ്പർക്കമില്ലെന്നാണ് പ്രാഥമിക നിഗമനം.