പുതുക്കാട്: ടെലി സയൻസ് സ്‌കോളർ പ്രോഗ്രാമിന്റെ ഭാഗമായി പുറത്തിറക്കുന്ന ഓൺലൈൻ സയൻസ് മാഗസിൻ സയൻസ് വിഷൻ ടെലി സയൻസ് സ്‌കോളർ പ്രകാശനം ഇന്ന് നടക്കും. രാവിലെ പത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ മന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. ഇന്ത്യയിലെയും വിദേശത്തെയും ശാസ്ത്ര പ്രതിഭകയുടെ ശാസ്ത്ര ലേഖനങ്ങൾ, വിദ്യാർത്ഥി ശാസ്ത്ര ലേഖനങ്ങൾ എന്നിവ ഇ- മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ പൊതു വിദ്യാലങ്ങളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.