covi

തൃശൂർ: ജില്ലയിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.11 പേർ രോഗമുക്തരായി. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ബംഗളൂരുവിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരായ വേളൂക്കര സ്വദേശികളായ ഒരു കുടുംബത്തിലുള്ള സ്ത്രീ (64), പുരുഷൻ (35), പുരുഷൻ (73), ഒരു വയസ്സുള്ള പെൺകുട്ടി, കുന്നംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ട ചാവക്കാട് സ്വദേശി (34), കൊരട്ടിയിൽ സമ്പർക്കത്തിലൂടെ രോഗംബാധിച്ച രണ്ട് കന്യാസ്ത്രീകൾ(51, 58) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവർ

വിശാഖപട്ടണത്ത് നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി (30), ബംഗളൂരുവിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (26), ജയ്പൂരിൽ നിന്ന് വന്ന പാർളിക്കാട് സ്വദേശി (60), ജയ്പൂരിൽ നിന്ന് വന്ന 4 ബി.എസ്.എഫ് ജവാൻമാർ (47), (57), (38), (45), ഉദയ്പൂരിൽ നിന്ന് വന്ന ബി.എസ്.എഫ് ജവാൻ (30), കിർഖിസ്ഥാനിൽ നിന്ന് വന്ന പുത്തൂർ സ്വദേശി (23), തമിഴ്‌നാട്ടിൽ നിന്ന് വന്ന കുന്നംകുളം സ്വദേശികളായ പെൺകുട്ടി(13), ആൺകുട്ടി(11), പുരുഷൻ(50), സ്ത്രീ (42), ബംഗലൂരുവിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (28, സ്ത്രീ) എന്നിവർക്കും രോഗബാധയുണ്ടായി.

കൊവിഡ് ജില്ലയിൽ

രോഗം ബാധിച്ചവർ

763

ആകെ രോഗമുക്തർ

479

മറ്റ് ജില്ലകളിൽ

12 പേർ

നിരീക്ഷണത്തിൽ

13,247

പരിശോധനയ്ക്ക് അയച്ചത്

19,354 സാമ്പിൾ

ഫലം ലഭിക്കാനുള്ളത് 1900