തൃശൂർ: ശക്തൻനഗർ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മാർക്കറ്റിൽ എത്തുന്ന വ്യാപാരികൾ, കയറ്റിറക്ക് തൊഴിലാളികൾ, വാഹന ഡ്രൈവർമാർ, മൊത്ത ചില്ലറ വ്യാപാരികൾ എന്നിവർക്കാണ് നിയന്ത്രണം. 20 മുതൽ ശക്തൻ നഗർ പച്ചക്കറി മാർക്കറ്റിൽ രാവിലെ ഒമ്പത് മണിവരെ ടോക്കൺ വഴി മാത്രമാണ് പ്രവേശനം. 21 മുതൽ ശക്തൻ നഗർ മത്സ്യ-മാംസ മാർക്കറ്റിലും രാവിലെ എട്ട് മണിവരെ ടോക്കൺ നിർബന്ധമാക്കും. നിശ്ചിത സമയത്തിന് ശേഷം മാർക്കറ്റുകളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിന് ടോക്കൺ ആവശ്യമില്ല. കൊവിഡ് -19 പ്രോട്ടോക്കോൾ കൃത്യമായും പാലിക്കണം. ടോക്കൺ ആവശ്യമുള്ളവർ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0487 2424192.